ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൂടുതൽ ആരോപണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ രംഗത്ത്. രാഹുലിനെതിരെ പാർട്ടിക്കുള്ളിലും ആരോപണമുണ്ടെന്നും ചില വനിത പ്രവർത്തകർ സ്വകാര്യമായി തന്നോട് ഇക്കാര്യം പങ്കുവെച്ചിട്ടുണ്ടെന്നും ആണ് സജന ബി സാജൻ വ്യക്തമാക്കിയത്.
അതേസമയം രാഹുലിനെ സംരക്ഷിക്കുകയല്ല കോൺഗ്രസ് പ്രവർത്തകന്റെ ധർമ്മമെന്നും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത സാഹചര്യത്തില്‍ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത് ശരിയായ നടപടിയല്ലയെന്നും സജന വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പെൺകുട്ടികൾ കൂടുതൽ തെളിവുകൾ തന്നാൽ കെപിസിസി അധ്യക്ഷന് പരാതി നൽകുമെന്നും സജന കൂട്ടിച്ചേർത്തു.

Post a Comment