ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ എകരൂൽ പനയങ്കണ്ടി ഭാഗത്ത് ചെറിയ പറമ്പത്ത് കിഴക്കയിൽ തോട്ടിലേക്ക് സാമൂഹ്യദ്രോഹികൾ ഫാക്ടറി മാലിന്യം തള്ളിയതിന്റെ ഭാഗമായി തോട്ടിലെ ചെറുതും വലുതുമായ മുഴുവൻ മീനുകളും ചത്തുപോയിരിക്കുന്നു.തോട്ടിൽ മാലിന്യം കലർന്നു എന്നതിലുപരി, ദുർഗന്ധം വമിക്കുന്ന ചത്തൊടുങ്ങിയ മീനുകൾ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്ന ഭയത്തിലാണ് പ്രദേശവാസികൾ. 12-ാം വാർഡിലെ കിഴക്കയിൽ ഭാഗം മുതൽ ഇരുമ്പോത്തിങ്കൽ കുനിയിൽ താഴെ ഭാഗം വരെ ഉള്ള തോട്ടിലെ ചത്തുകിടക്കുന്ന മീനുകളെ വാർഡ് മെമ്പർ ലതിക കൈതേരിപ്പൊയിലിൻ്റെ നേതൃത്വത്തിൽ എടുത്തുമാറ്റി.

Post a Comment