ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച് നേട്ടങ്ങൾ കരസ്ഥമാക്കിയ കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിലെ പ്രതിഭകളെ അധ്യാപക രക്ഷാകർതൃ സമിതി ആദരിച്ചു. ബഹുമാനപ്പെട്ട ബാലുശ്ശേരി എം.എൽ.എ അഡ്വ. കെ..എം. സച്ചിൻ ദേവ്
"ഹൃദ്യാദരം...സ്നേഹാദരം "
എന്ന അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ സമർപ്പിച്ചു.
പ്രിൻസിപ്പൽ എൻ.എം. നിഷ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് അജീഷ് ബക്കീത്ത ആധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ യൂസഫ് നടുവണ്ണൂർ , സീനിയർ അസിസ്റ്റൻ്റുമാരായ മുഹമ്മദ് സി അച്ചിയത്ത്, കെ. സീമ, സ്റ്റാഫ് സെക്രട്ടറിമാരായ നദീം നൗഷാദ്, ടി.എം.സനീഷ് എന്നിവർ പ്രതിഭകളെ അനുമോദിച്ചു സംസാരിച്ചു.
സൗത്ത് ഏഷ്യൻ കോമ്പാറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കു വേണ്ടി പങ്കെടുത്ത് സിൽവർ മെഡൽ നേടിയ എ.ആർ.അദ്രിനാഥ്, നാഷണൽ ലവൽ തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ബ്രോൺസ് മെഡൽ നേടിയ പി.എം. ഷാരോൺ , ദേശീയ ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ബി. ദേവദർശൻ, സംസ്ഥാന തല ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്ത എ.പി. അക്ഷയ്, ഫെൻസിംഗ് താരം റിഫ ഷബീർ, ചെസ് താരം എസ്. സന്ധ്യ, ബേസ്ബോൾ താരം അൻജൂം അഷറഫ്, സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനം നേടിയ അയൻ കൃഷ്ണ, ഒമ്പതാം സ്ഥാനം നേടിയ ബി.എൽ. ധ്യാൻ കൃഷ്ണ, കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ എനർജി മാനേജ്മെൻ്റ് സെൻ്റർ സംസ്ഥാന തലത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഡി.ആർ. ദേവപ്രിയ, മാത്ത്സ് ടാലൻ്റ് സർച്ച് എക്സാമിനേഷൻ സംസ്ഥാന തലത്തിൽ പങ്കെടുത്ത ആർ.എ. ഫൈസാൻ മുഹമ്മദ്, സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ കോക്കനട്ട് ഷെൽ പ്രോഡക്റ്റ് മത്സര വിജയി എൻ.കെ. ശിവനന്ദ, സംസ്ഥാന ഗുസ്തി ചാമ്പ്യൻഷിപ്പിൽ അണ്ടർ 15 പെൺകുട്ടികളുടെ 54 കിലോഗ്രാം മത്സര വിജയി ദിവ്യാത്മിക, സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കൻ്ററി വിഭാഗം നാടക മത്സര വിജയികളായ സഹജ് വിനോദ്, ആർ.പി. ഘനശ്യാം , ജെ.എസ്. വൈഷ്ണവി, എ.എസ് അശ്വിനി , ശ്രിയ ലക്ഷ്മി ശ്രീജിത്ത്, എസ്. വേദരാജീവ്, എസ്.ജി. ഗൗരി പാർവ്വതി, ജെ.എസ്. വേദിക, എൽ.എസ്. സുമന, ഗൗതംആദിത്യൻ എന്നീ പ്രതിഭകളെയാണ് ഉപഹാരങ്ങൾ നൽകി ആദരിച്ചത്.


Post a Comment