വെള്ളിയൂര്‍ മദ്രസയ്ക്ക് സമീപം പിക്കപ്പ് ലോറികള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.
വെളളിയൂര്‍ മദ്രസയ്ക്ക് സമീപമുള്ള എസ് വളവിലാണ് അപകടം നടന്നത്. സ്ഥിരം അപകട മേഖലയാണിത്. കോഴിക്കോട് നിന്ന് വളവുമായി പേരാമ്പ്ര ഭാഗത്തേക്ക് വരുന്ന പിക്കപ്പും പേരാമ്പ്രയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പും കൂട്ടിയിടിക്കുകയായിരുന്നു. വയനാട് കോറോം സ്വദേശി ഷിബുവിനാണ് പരിക്കേറ്റത്.
നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പിക്കപ്പിന്റെ കാബിന്‍ വെട്ടിപ്പൊളിച്ചാണ് ഷിബുവിനെ പുറത്തെടുത്തത്. ഇയാളെ ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു.

Post a Comment