താമരശ്ശേരി:73.3 ഗ്രാം MDMA യുമായി ബാലുശ്ശേരി സ്വദേശികളായ മൂന്ന് പേരെ അടിവാരത്ത് വെച്ച് താമരശ്ശേരി പോലീസും, കോഴിക്കോട് റൂറൽ പോലീസ് മേധാവിക്ക് കീഴിലെ ക്രൈം സ്കോഡും ചേർന്ന് പിടികൂടി.
ബാലുശ്ശേരി കിനാലൂർ വെളളച്ചിയിൽ റഹ്നസ് (30), വട്ടോളി ബസാർ കോറോത്ത് പൊയിൽ അമർജിഹാദ് (29),കരിയാത്തൻകാവ് കൊയിലാട്ട് മുഹമ്മദ് ഫാസിൽ (30) എന്നിവരെയാണ് ഇന്ന് പുലർച്ചെ പിടികൂടിയത്.ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിൽ എടുത്തിട്ടുണ്ട്.

Post a Comment