മനാമ: ബാലുശ്ശേരി പൂനത്ത് കുന്നുമ്മൽ പൊയിൽ സ്വദേശി മുസ്തഫ (46) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. സനദിലെ പച്ചക്കറിയിക്കടയിൽ ജോലി ചെയ്തു വരികയായിരുന്നു. ജോലിക്ക് വേണ്ടി മാർക്കറ്റിലേക്ക് നടക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഹ്‌റൈൻ കെ.എം.സി.സി അൽ അമാന മെമ്പർ ആയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
മൃതദേഹം ഇന്ന് വൈകുന്നേരം 6 മണിയുടെ ഫ്ലൈറ്റിൽ കോഴിക്കോട് എയർപോർട്ടിലേക്ക് പുറപ്പെടും, പുലർച്ചെ മൂന്നുമണിയോടെ നാട്ടിൽ ( എയർപോർട്ടിൽ) എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാര്യ: റഹ്മത്ത്. മക്കൾ: ഫാത്തിമ നൂറ (13), ആഇശ അമൽ (10) ഐസ മെഹർ (1.5)

Post a Comment