Wednesday, November 26, 2025

എഡിജിപി എസ് ശ്രീജിത്തിനെ അവഹേളിച്ചെന്ന പരാതി; യൂട്യൂബർ കെ എം ഷാജഹാനെതിരെ കേസ്

എഡിജിപി എസ് ശ്രീജിത്തിനെ അവഹേളിച്ചെന്ന പരാതിയിൽ യൂട്യൂബർ കെ എം ഷാജഹാനെതിരെ പൊലീസ് കേസെടുത്തു. 

യൂട്യൂബ് ചാനലിലെ വീഡിയോയിലായിരുന്നു ഷാജഹാന്റെ വിവാദ പരാമർശം. എഡിജിപിയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. 

ശ്രീജിത്തിന് ശബരിമല സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്നായിരുന്നു ഷാജഹാന്റെ ആരോപണം. ഇത് ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കിയെന്ന് എഫ്‌ഐആറിൽ പറയുന്നുണ്ട്.

പരാതിക്കാരനോടും പൊലീസ് സേനയോടും ശബരിമലയിലെ ഭക്തജനങ്ങൾക്ക് അവമതിപ്പും അവജ്ഞതയും തോന്നിപ്പിക്കുന്നതാണ് ഷാജഹാന്റെ പരാമർശമെന്ന് എഫ്‌ഐആറിൽ പറയുന്നു.

മതത്തിന്റെ അടിസ്ഥാനത്തിൽ സമുദായങ്ങൾ തമ്മിലുള്ള ശത്രുത വളർത്തി കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടുകൂടിയുള്ള പ്രസ്താവനയാണിതെന്നും എഫ്‌ഐആറിലുണ്ട്.




Post a Comment

Whatsapp Button works on Mobile Device only