കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയതായി റിപ്പോർട്ട്.രാംപൊയില്‍ വെള്ളാരം കണ്ടിമലയിലാണ് സംഭവം നടന്നത്.
ഉച്ചയ്ക്ക് 12 മണിയോടെ കാട് വെട്ടാന്‍ വന്ന ആളാണ് അസ്ഥികൂടം ആദ്യം കണ്ടത്.അസ്ഥികൂടത്തിന് സമീപത്ത് നിന്നും ഒരു ബാഗും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നാല് മാസം മുമ്പ് കാണാതായ നരിക്കുനി സ്വദേശിയുടേതാണ് അസ്ഥികൂടം എന്നാണ് പൊലീസ് സംശയിക്കുന്നത്.കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

Post a Comment