Tuesday, December 16, 2025

മൂന്നാറിൽ അതിശൈത്യം; ഇന്നലെ രേഖപ്പെടുത്തിയത് 3 ഡിഗ്രി സെൽഷ്യസ്



മൂന്നാറിൽ കഠിനമായ മഞ്ഞ്. സ്ഥലത്ത് അതിശൈത്യം ആണ് അനുഭവപ്പെടുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഡിസംബർ പകുതിയെത്തിയതോടെ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ആണ് മൂന്നാറിൽ രേഖപ്പെടുത്തിയത്. 

മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചെണ്ടുവര എന്നിവടങ്ങളിലാണ് 3 ഡിഗ്രി രേഖപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. വരും ദിവസങ്ങളിൽ താപനില മൈനസ് ആകുമെന്നാണ് മുന്നറിയിപ്പ്. 

എന്നാൽ അതിശൈത്യത്തിലും പകൽ ചൂട് 22 ഡിഗ്രി സെൽഷ്യസാണ് താപനില. അതേസമയം മൂന്നാറിലെ മഞ്ഞുകാലം ആസ്വദിക്കാൻ സഞ്ചാരികളും നിരവധിയാണ് എത്തുന്നത്. ക്രിസ്തുമസ്, പുതുവത്സര അവധി കൂടി തുടങ്ങുന്നതോടെ തിരക്ക് ഉയരും എന്നാണ് കണക്കുകൂട്ടൽ.

Post a Comment

Whatsapp Button works on Mobile Device only