Tuesday, December 16, 2025

താമരശ്ശേരി പെരുമ്പള്ളിയിൽ ബസ്സും, കാറും കൂട്ടിയിടിച്ച് അപകടം



ദേശീയ പാത 766 കോഴിക്കോട് കൊല്ലഗൽ റോഡിൽ താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.

അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു.ഹൈലാസ്റ്റ് കമ്പനി ജീവനക്കാരായ തിക്കോടി സ്വദേശി സുർജിത് (38), മന്ദങ്കാവ് സ്വദേശി സുരേഷ് ബാബു (53), സത്യൻ എന്നിവർക്കാണ് പരിക്കേറ്റത്.

ദേവാലയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന CWMS ബസ്സും,കാറുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ താമരശ്ശേരി ഗവർമെൻറ് ഹോസ്പിലും, മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Whatsapp Button works on Mobile Device only