Thursday, November 27, 2025

കൊയിലാണ്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊയിലാണ്ടിയില്‍ ദേശീയ പാതയിലുണ്ടായ അപകടത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനിയായ വീട്ടമ്മ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ സ്വദേശിനി ഓമനയാണ് മരിച്ചത്. ഇന്ന് രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്. മട്ടന്നൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. സാരമായി പരിക്കേറ്റ കാറിലുണ്ടായിരുന്ന മൂന്ന് പേരെയും ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. മെഡിക്കല്‍ കോളേജിലെത്തും മുൻപ് വഴിമധ്യേ ഓമനയുടെ മരണം സംഭവിച്ചു. ഇവരുടെ ബന്ധുക്കളായ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.




Post a Comment

Whatsapp Button works on Mobile Device only