Thursday, November 27, 2025

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 4 ദിവസം ഡ്രൈ ഡേ

 തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. ഇത്തവണ വോട്ടെടുപ്പിന് 3 ദിവസം മുൻപ് മുതലാണ് ഡ്രൈ ഡേ.

തെക്കൻ ജില്ലകളിൽ (എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം) ഡിസംബർ 7ന് വൈകീട്ട് 6 മുതൽ 9 ന് വൈകുന്നേരം ആറ് വരെയും വടക്കൻ ജില്ലകളിൽ (കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്) ഡിസംബർ 9ന് വൈകുന്നേരം ആറ് മുതൽ 11ന് വൈകുന്നേരം ആറ് വരെയുമാണ് മദ്യനിരോധനം.

വോട്ടെണ്ണൽ ദിനമായ ഡിസംബർ 13ന് സംസ്ഥാനത്തൊട്ടാകെ ഡ്രൈ ഡേ ആയിരിക്കും. ഡിസംബർ 9,11 തിയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 13നാണ് വോട്ടെണ്ണൽ. അതിർത്തി സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടകം, പുതുച്ചേരി എന്നിവിടങ്ങളിളെ ചീഫ് സെക്രട്ടറിമാരോട്, തെരഞ്ഞെടുപ്പ് തീയതി അടിസ്ഥാനമാക്കി ഇതേ രീതിയിൽ അതിർത്തിയിൽ നിന്നും 3 കിലോമീറ്റർ ചുറ്റളവിൽ മദ്യ നിരോധനം ഏർപ്പെടുത്തണമെന്ന് അഭ്യർഥിച്ച് കത്ത് നൽകിയിട്ടുണ്ട്.



Post a Comment

Whatsapp Button works on Mobile Device only