ബാലുശ്ശേരി : നാളത്തെ യാത്രാദുരിതങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പുളിയോട്ട് മുക്ക് - നരയംകുളം - കാപ്പുമുക്ക് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി.
പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്. മുൻ എം.എൽ.എ സച്ചിൻ ദേവിന്റെ പ്രത്യേക അഭ്യർത്ഥനയും കത്തും പരിഗണിച്ചാണ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഈ റോഡ് നിർമ്മാണത്തിനായി 4..5 കോടി രൂപ അനുവദിച്ചത്.
ബി.എം ആൻഡ് ബി.സി (BM & BC) ആധുനിക നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. തകർന്നുകിടന്നിരുന്ന റോഡ് പുതിയ നിലവാരത്തിലേക്ക് ഉയരുന്നതോടെ പ്രദേശത്തെ ഗതാഗത സൗകര്യം ഏറെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡ് യാഥാർത്ഥ്യമാക്കാൻ ഇടപെടലുകൾ നടത്തിയ മുൻ എം.എൽ.എ സച്ചിൻ ദേവിന് നാട്ടുകാരും പ്രദേശവാസികളും നന്ദി അറിയിച്ചു.

Post a Comment