Tuesday, October 20, 2026

കൊയിലാണ്ടി കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയയാൾ മുങ്ങിമരിച്ചു; മൃതദേഹം കണ്ടെത്തി

 


കൊയിലാണ്ടി കൊല്ലം ചിറയിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. തൈകണ്ടി തളയമ്പുനത്തിൽ കരുണൻ (പപ്പു) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

​കൊല്ലം ചിറയിൽ കുളിക്കാനും, മീനുകൾക്ക് തീറ്റ കൊടുക്കാനുമായി പതിവായി എത്തുന്ന വ്യക്തിയാണ് കരുണൻ എന്ന് നാട്ടുകാർ പറഞ്ഞു. ഇന്ന് രാവിലെ ഇയാൾ ചിറയിൽ മുങ്ങിപ്പോകുന്നത് കണ്ട നാട്ടുകാർ ഉടൻതന്നെ കൊയിലാണ്ടി ഫയർ യൂണിറ്റിൽ വിവരമറിയിക്കുകയായിരുന്നു.

​വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ കൊയിലാണ്ടി ഫയർ യൂണിറ്റും സ്കൂബ ടീമും പരിശോധന ആരംഭിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ രണ്ടു മണിക്കൂറോളം നടത്തിയ  തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

​കരയിലെത്തിച്ച മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Whatsapp Button works on Mobile Device only