പൂനത്ത്: ഒരു വർഷത്തിലേറെയായി മുടങ്ങിക്കിടന്നിരുന്ന കൂട്ടാലിട–പൂനത്ത്–കണ്ണാടിപ്പൊയിൽ റോഡ് നിർമാണം പുനരാരംഭിക്കുകയും ഒന്നാംഘട്ട ടാറിങ് വിജയകരമായി പൂർത്തിയാക്കുകയും ചെയ്ത ആക്ഷൻ കമ്മിറ്റി അംഗങ്ങളെ പൂനത്തെ പ്രവാസി സമൂഹം ആദരിച്ചു.
സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് റോഡ് പണികൾ നിലച്ച പശ്ചാത്തലത്തിലാണ് പ്രദേശത്തെ പൊതുപ്രവർത്തകർ ഒത്തുകൂടി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതാണ് നിർമാണം വേഗത്തിലാക്കാൻ സഹായിച്ചത്. നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ റോഡുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ള ഈ കൂട്ടായ്മയെ ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിച്ചു.
കാരിയാണ്ടി ശക്കരിയയുടെ വസതിയിൽ നടന്ന ചടങ്ങിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ എം.കെ. അബ്ദുസമദിനെ എട്ടാം വാർഡ് മെമ്പർ എം. ബഷീറും, കമ്മിറ്റി കൺവീനർ പാറക്കൽ സുനിയെ ഏഴാം വാർഡ് മെമ്പർ ആബിദയും പൊന്നാടയണിയിച്ച് ആദരിച്ചു. നാടിന്റെ വികസനത്തിനായി ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ ഇനിയും തുടരട്ടെയെന്ന് ചടങ്ങിൽ ആശംസിച്ചു.

Post a Comment