Monday, October 26, 2026

ഗോവയിൽനിന്നുള്ള മടക്കയാത്രയ്ക്കിടെ ഹൃദയാഘാതം; അധ്യാപകൻ ബബീഷ് അന്തരിച്ചു



വെള്ളിയൂർ: മിനർവ കോളേജിലെ ഹിന്ദി അധ്യാപകനായിരുന്ന മരത്തോന ബബീഷ് (45) അന്തരിച്ചു. വിദ്യാർഥികളോടൊപ്പം ഗോവയിലേക്ക് പഠനയാത്ര പോയി മടങ്ങുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ബബീഷിന്റെ അപ്രതീക്ഷിത വിയോഗം വെള്ളിയൂരിനെ ദുഃഖത്തിലാഴ്ത്തി.


മികച്ച അധ്യാപകൻ എന്ന നിലയിൽ വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും ആദരവ് നേടിയിരുന്ന ബബീഷ്, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു. നാട്ടിലെ പൊതുപ്രവർത്തനങ്ങളിലെ ഇടപെടലുകളിലൂടെ പ്രദേശവാസികൾക്കിടയിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അദ്ദേഹം.


അവിവാഹിതനാണ്. പരേതനായ മരത്തോന ബാലകൃഷ്ണനാണ് പിതാവ്. മാതാവ് ഗിരിജ.


നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം രാത്രി വീട്ടിൽ എത്തിക്കും.

Post a Comment

Whatsapp Button works on Mobile Device only