Friday, October 2, 2026

താമരശ്ശേരിയിൽ പ്രവൃത്തി നടത്തുന്നതിനിടെ മണ്ണുമാന്തിയന്ത്രം മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

 


​താമരശ്ശേരി: ദേശീയപാതയോരത്ത് മണ്ണുമാന്തിയന്ത്രം മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെ താമരശ്ശേരി ചെക്ക് പോസ്റ്റിനും അമ്പായത്തോടിനും ഇടയിലുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലായിരുന്നു അപകടം.

​തോട്ടത്തിൽ മണ്ണ് നീക്കുന്ന പ്രവൃത്തി നടത്തുന്നതിനിടെ മണ്ണുമാന്തിയന്ത്രത്തിന്റെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ നിസ്സാര പരിക്കേറ്റ ഡ്രൈവർ തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. യന്ത്രം അല്പം കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ വലിയ താഴ്ചയിലേക്ക് പതിക്കുമായിരുന്നു.

Post a Comment

Whatsapp Button works on Mobile Device only