കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ചാത്തമംഗലം പാഴൂർ തമ്പലങ്ങാട്ട് കുഴി ഡോ. ടി. കെ. മുനവ്വർ റഹ്മാൻ (46) അന്തരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിലും വിവിധ സർക്കാർ-സ്വകാര്യ ആശുപത്രികളിലും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം നിലവിൽ കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നു.
കോഴിക്കോട് മീഞ്ചന്ത ഗവ. ഹൈസ്കൂൾ ഉറുദു അധ്യാപകനും ഹയർസെക്കൻഡറി കോഴിക്കോട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറും കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്ന ടി. കെ. അബ്ദുറഹിമാന്റെയും പയ്യാനക്കൽ ഹൈസ്കൂൾ റിട്ട. അധ്യാപിക സുബൈദയുടെയും മകനാണ്.
ഭാര്യ: ഡോ. ഷബ്ന (കോഴിക്കോട് സഹകരണ ആശുപത്രി).
മകൻ: അബ്ദുള്ള ഐതീൻ.
സഹോദരൻ: ടി. കെ. റിയാസ് റഹ്മാൻ.

Post a Comment