Monday, October 26, 2026

ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്ക് പ്രിവിലേജ് കാർഡ് വിതരണം ആരംഭിച്ചു

 


ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ വ്യക്തികളുടെ രക്ഷിതാക്കൾക്കായി പഞ്ചായത്ത് ഭരണസമിതി നടപ്പാക്കുന്ന പ്രിവിലേജ് കാർഡ് പദ്ധതിയുടെ ഒന്നാംഘട്ട വിതരണോദ്ഘാടനം നടന്നു. ഒക്ടോബർ 26-ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മംഗൽദാസ് ത്രിവേണി ഉദ്ഘാടനം നിർവഹിച്ചു.

​പദ്ധതിയുടെ ഭാഗമായി അർഹരായ രക്ഷിതാക്കൾ നിശ്ചിത സമയത്ത് പഞ്ചായത്ത് ഹാളിലെത്തി കാർഡുകൾ കൈപ്പറ്റണമെന്ന് അധികൃതർ അറിയിച്ചു. ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് പിന്നീട് അതത് വാർഡ് മെമ്പർമാർ മുഖേന കാർഡുകൾ ലഭ്യമാക്കുന്നതാണ്.

Post a Comment

Whatsapp Button works on Mobile Device only