പള്ളിയുടെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്ന കേസിൽ പ്രതി പിടിയിൽ. അവിടനല്ലൂർ താണിക്കോട്ട് മീത്തൽ സതീശനെയാണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 10-ന് അർധരാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിയുടെ ഭണ്ഡാരം തകർത്ത് മോഷണം നടത്തിയ പ്രതിയെക്കുറിച്ച് പെരുവണ്ണാമൂഴി പോലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയായിരുന്നു.
പേരാമ്പ്ര അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് (ASP) ആർതി ഐ.പി.എസിന്റെ കർശന നിർദ്ദേശപ്രകാരമാണ് അന്വേഷണം പുരോഗമിച്ചത്. പെരുവണ്ണാമൂഴി സർക്കിൾ ഇൻസ്‌പെക്ടർ റഫീഖ്, സബ് ഇൻസ്‌പെക്ടർ അനു ജോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷൈമിത്ത്, പ്രസാദ്, കൂടാതെ എ.എസ്.പിയുടെ സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ കെ.കെ. ജയേഷ്, റാഫി, റഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment