Thursday, October 15, 2026

ഉപരാഷ്ട്രപതിയുടെ സന്ദർശം: കോഴിക്കോട് സിറ്റിയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം; അറിയാം ബദൽ മാർഗ്ഗങ്ങൾ

 


​കോഴിക്കോട്: ബഹുമാനപ്പെട്ട ഉപരാഷ്ട്രപതിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് സിറ്റിയിൽ ഇന്ന് (ഒക്ടോബർ 15) റിഹേഴ്സലിന്റെ ഭാഗമായും, നാളെയും (ഒക്ടോബർ 16) വൈകിട്ട് 4 മണി മുതൽ പ്രത്യേക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിവിഐപിയുടെ യാത്രാസമയത്ത് ഈ റൂട്ടുകളിൽ ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുന്നതായിരിക്കും. കൂടാതെ സിറ്റിയിലെ റോഡുകളിൽ യാതൊരുവിധ വാഹന പാർക്കിങ്ങും അനുവദിക്കുന്നതല്ല.

​ഗതാഗതം തടസ്സപ്പെടുന്ന പ്രധാന പാത:

രാമനാട്ടുകര എയർപോർട്ട് റോഡ് ജംക്ഷൻ - തൊണ്ടയാട് - അരയിടത്ത് പാലം - മാവൂർ റോഡ് - മാനാഞ്ചിറ - പാളയം - പുഷ്പ ജംക്ഷൻ - ചാലപ്പുറം. ഈ പാതയിലൂടെ യാത്ര ചെയ്യുന്നവർ ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ തടസ്സങ്ങൾ ഒഴിവാക്കാൻ നേരത്തെ പുറപ്പെടേണ്ടതാണ്.

​പ്രധാന യാത്രാ വഴിമാറ്റങ്ങൾ (Diversions):

  • ​എയർപോർട്ടിലേക്ക്: കരിപ്പൂർ എയർപോർട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ മലാപ്പറമ്പ് - മെഡിക്കൽ കോളേജ് - കുറ്റിക്കാട്ടൂർ - പെരുവയൽ - ഊർക്കടവ് പാലം - എടവണ്ണപ്പാറ - കൊണ്ടോട്ടി വഴിയോ അല്ലെങ്കിൽ വെങ്ങാലി - ബീച്ച് റോഡ് - മീഞ്ചന്ത - രാമനാട്ടുകര - കാക്കഞ്ചേരി വഴിയോ പോകേണ്ടതാണ്.
  • ​റെയിൽവേ സ്റ്റേഷൻ / ബീച്ച് ഭാഗത്തേക്ക്: ഈ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ വെസ്റ്റ് ഹിൽ - ചുങ്കം - ബട്ട് റോഡ് ബീച്ച് വഴിയോ, ക്രിസ്ത്യൻ കോളേജ് വെസ്റ്റ് - ഗാന്ധി റോഡ് ജംക്ഷൻ വഴിയോ, പന്നിയങ്കര - പുഷ്പ ജംക്ഷൻ - ഫ്രാൻസിസ് റോഡ് വഴിയോ പോകണം.
  • ​കുന്ദമംഗലം ഭാഗത്തുനിന്ന്: കാരന്തൂർ - മൂഴിക്കൽ - മലാപ്പറമ്പ് - എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് പ്രവേശിക്കാവുന്നതാണ്.
  • ​കുറ്റിക്കാട്ടൂർ - മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന്: കോവൂർ - ഇരിങ്ങാടൻ പള്ളി ജംക്ഷൻ - പൂളക്കടവ് ജംക്ഷൻ - മലാപ്പറമ്പ് - എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് വരാം.
  • ​മലപ്പുറം - യൂണിവേഴ്സിറ്റി ഭാഗത്തുനിന്ന്: രാമനാട്ടുകര - ഫറോക്ക് - ചെറുവണ്ണൂർ - മീഞ്ചന്ത വഴി സിറ്റിയിലേക്ക് പ്രവേശിക്കണം.
  • ​പെരുമണ്ണ - പന്തീരങ്കാവ് ഭാഗത്തുനിന്ന്: മാങ്കാവ് ജംക്ഷൻ - ലുലു ജംക്ഷൻ - പുതിയറ വഴി സിറ്റിയിലേക്ക് പോകാവുന്നതാണ്.
  • ​സിറ്റിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക്: സിറ്റി ഭാഗത്തുനിന്ന് മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ സ്റ്റേഡിയം ജംക്ഷൻ - പുതിയറ - കുതിരവട്ടം റോഡ് - പൊറ്റമ്മൽ - പാലാഴി റോഡ് - കെ.ടി.താഴം - മഠത്തിൽ മുക്ക് - ചേവായൂർ വഴി പോകേണ്ടതാണ്.

​യാത്രക്കാർ ഈ ക്രമീകരണങ്ങളുമായി സഹകരിക്കണമെന്നും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യണമെന്നും പോലീസ് അഭ്യർത്ഥിച്ചു.


Post a Comment

Whatsapp Button works on Mobile Device only