Wednesday, September 2, 2026

ബാലുശ്ശേരിയിൽ യുവതിയുടെ സ്വർണമാല പൊട്ടിച്ച സംഭവം; തലയാട് സ്വദേശി യുവാവ് പിടിയിൽ


ബാലുശ്ശേരി: യുവതിയുടെ സ്വര്‍ണമാല പൊട്ടിച്ച കേസിൽ യുവാവ് പിടിയിൽ. തലയാട് സ്വദേശിയായ സഹൽ (28) ആണ് പിടിയിലായത്. വയനാട് നിന്നും ഇന്ന് പുലർച്ചെയാണ് ബാലുശ്ശേരി പോലീസ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് ബാലുശ്ശേരി സന്ധ്യാ റോഡിൽ വെച്ച് പ്രതി യുവതിയുടെ മാല പൊട്ടിച്ചോടിയത്.


ജോലി കഴിഞ്ഞ് മകനോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉണ്ണികുളം സ്വദേശി അനുശ്രീയുടെ രണ്ടര പവൻ വരുന്ന മാലയാണ് യുവാവ് പൊട്ടിച്ചത്. സമീപത്തെ ഒരു കടയിലെ സിസിടിവിയിൽ പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ബാലുശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് സഹലിനെ വയനാട്ടിൽ നിന്നും പിടികൂടിയത്.


Post a Comment

Whatsapp Button works on Mobile Device only