Wednesday, September 2, 2026

ബാലുശ്ശേരി ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി


ടീം ബാലുശ്ശേരി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലാണ്  ബാലുശ്ശേരി ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിടി സൂരജ് എംഎല്‍എക്ക്  നിവേദനം നല്‍കിയത്. 

ബാലുശ്ശേരി അസംബ്ലി നിയോജക മണ്ഡലത്തിലെ 9 പഞ്ചായത്തുകളും, നന്മണ്ട നരിക്കുനി കാക്കൂര്‍, ചേളന്നൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെടുത്തി ബാലുശ്ശേരി ആസ്ഥാനമാക്കി ഒരു താലൂക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബാലുശ്ശേരിയുടെ സമഗ്ര വികസനത്തിന് സാധ്യതയൊരുക്കുവാന്‍  താലൂക്ക് രൂപീകരണത്തിലൂടെ കഴിയുമെന്ന് നിവേദനത്തില്‍ പറഞ്ഞിട്ടുണ്ട്. എം.എല്‍.എ.നിവേദനം സ്വീകരിക്കുകയും , ടീമിലുള്‍പ്പെട്ടവരുമായി സംസാരിക്കുകയും ചെയ്തു. ചെയര്‍പേഴ്സണ്‍ റീജ കണ്ടോത്ത് കുഴി, സാജിദ് ബാലുശേരി, മനോജ് കുന്നോത്ത്, ദിലീഷ് ബാലുശ്ശേരി, സി.വി.ബഷീര്‍, സി എം  കുമാരന്‍ ഏ.എം.സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം എംഎല്‍എ ഓഫീസിലെത്തി നിവേദനം നല്‍കിയത്.

Post a Comment

Whatsapp Button works on Mobile Device only