പേരാമ്പ്ര: അരിക്കുളം–കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മയെ ട്രാവലർ ഇടിച്ചുതെറിപ്പിച്ചു. കുരുടിമുക്കിൽ ഇന്ന് രാവിലെ 9.15 ന് ആയിരുന്നു അപകടം നടന്നത് .
അപകടത്തിൽ പരിക്കേറ്റ സുബൈദ കുറ്റിപ്പുറത്ത് മീത്തൽ എന്ന വീട്ടമ്മയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കിന്റെ ഗുരുതരാവസ്ഥ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment