Friday, September 4, 2026

കൊയിലാണ്ടിയിലെ ടൈലര്‍ഷോപ്പില്‍ മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍



കൊയിലാണ്ടി എസ്.ബി.ഐ ജങ്ഷന് സമീപമുളള ടൈലര്‍ഷോപ്പില്‍ മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍. മാരാമുറ്റം തെരു രാഗി നിവാസില്‍ രാജു ആണ് മരിച്ചത്. അന്‍പത്തിയാറ് വയസായിരുന്നു.


ജാസ് എന്ന ടൈലര്‍ഷോപ്പ് നടത്തുകയായിരുന്നു ഇയാള്‍. രാവിലെ ഷോപ്പിലെ ജീവനക്കാരിയായ സ്ത്രീ വന്ന് കടതുറന്നപ്പോഴാണ് ജനലില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.

അമ്മ: രാധ. സഹോദരി: രാഗി.

Post a Comment

Whatsapp Button works on Mobile Device only