Friday, September 4, 2026

ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനം: പുതിയ വാർഡ്, കെട്ടിട നമ്പറുകൾ നിലവിൽ വന്നു



​ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ വാർഡ് വിഭജനത്തെ തുടർന്ന് വാർഡുകളുടെ എണ്ണം 23-ൽ നിന്ന് 24 ആയി വർദ്ധിച്ചതിനാൽ പുതുക്കിയ വാർഡ് നമ്പർ പ്രകാരമുള്ള പുതിയ കെട്ടിട നമ്പറുകൾ 2026 സെപ്റ്റംബർ 3 മുതൽ പ്രാബല്യത്തിൽ വന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു.

​പുതുക്കിയ കെട്ടിട നമ്പറുകൾ സംബന്ധിച്ച വിവരങ്ങൾ ഉടമസ്ഥരെ എസ്.എം.എസ് (SMS) മുഖേന അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 3 മുതൽ പഞ്ചായത്തിൽ നിന്നുള്ള നികുതി ഒടുക്കൽ, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവ പുതിയ കെട്ടിട നമ്പറിലായിരിക്കും ലഭ്യമാവുക.

​ഇനി മുതൽ ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കുന്ന എല്ലാ അപേക്ഷകളിലും പുതുക്കിയ വാർഡ് നമ്പറും കെട്ടിട നമ്പറും തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പൊതുജനങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Post a Comment

Whatsapp Button works on Mobile Device only