Tuesday, September 15, 2026

കോഴിക്കോട് ചെങ്കടലാകും; സി പി ഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോ​ഗത്തിന് ഇന്ന് സമാപനം



മഹാറാലിയോടെ സി പി ഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോ​ഗം ഇന്ന് കോഴിക്കോട് സമാപിക്കും. വൈകീട്ട് 4 മണിക്ക് കടപ്പുറത്താണ് ലക്ഷം പേർ പങ്കെടുക്കുന്ന ബഹുജന റാലി. ഉച്ചയോടെ സമാപിക്കുന്ന കമ്മിറ്റിയിൽ പൊതു ചർച്ചയ്ക്ക് കേന്ദ്ര – സംസ്ഥാന നേതൃത്വം മറുപടി നൽകും.


മൂന്ന് ദിവസമായി തുടരുന്ന സി പി ഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോ​ഗമാണ് ഇന്ന് കോഴിക്കോട് സമാപിക്കുന്നത്. പാർട്ടിയുടെ ജില്ലയിലെ സംഘടനാ കരുത്ത് വിളിച്ചു പറയുന്ന മഹാറാലിയിൽ ലക്ഷം പേർ അണിനിരക്കും. കോഴിക്കോട് ഇന്നേവരെ ദർശിച്ചിട്ടില്ലാത്ത മഹാറാലിക്ക് ആയിരിക്കും ബീച്ച് സാക്ഷിയാവുക എന്ന് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു.


വൈകിട്ട് നാലുമണിക്ക് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന റാലിയിൽ സി പി ഐ എം ജനറൽ സെക്രട്ടറി എം ഐ ബേബി, പി ബി അംഗങ്ങളായ പിണറായി വിജയൻ, എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ സംസാരിക്കും ബഹുജന റാലിക്കെത്തുന്നവരുടെ വാഹനങ്ങൾ നിശ്ചയിച്ച സ്ഥലങ്ങളിൽ പാർക്ക്‌ ചെയ്യണമെന്ന്‌ സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

Post a Comment

Whatsapp Button works on Mobile Device only