Tuesday, September 15, 2026

സിപിഎം ബഹുജന റാലി: കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

   


​കോഴിക്കോട്: സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ഇന്ന് (സെപ്തംബർ 15, ചൊവ്വാഴ്ച) കോഴിക്കോട് നഗരത്തിൽ സിറ്റി പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകുന്നേരം 3 മണി മുതൽ ആണ് നിയന്ത്രണങ്ങൾ നിലവിലുണ്ടാവുക.  

​പ്രധാന ഗതാഗത മാറ്റങ്ങൾ:

​പൊതു വാഹനങ്ങൾ: എലത്തൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വെങ്ങാലി ഓവർബ്രിഡ്ജ് കയറി വെസ്റ്റ് ഹിൽ ചുങ്കം വഴി നഗരത്തിലേക്ക് പ്രവേശിക്കണം.  

​ചരക്ക് വാഹനങ്ങൾ: വലിയ ചരക്ക് ലോറികളും കണ്ടെയ്നറുകളും വെങ്ങളം, പൂളാടിക്കുന്ന് ഹൈവേ വഴി തിരിഞ്ഞുപോകണം. ബീച്ച് ഭാഗത്തേക്ക് ചരക്ക് വാഹനങ്ങൾക്ക് പൂർണ നിരോധനമുണ്ട്.  

​റാലിക്ക് എത്തുന്ന വാഹനങ്ങളുടെ പാർക്കിങ് ക്രമീകരണം:  

​കണ്ണൂർ ഭാഗം: വെങ്ങാലിയിൽ നിന്ന് പുതിയാപ്പ-വെള്ളയിൽ ബീച്ച് റോഡ് വഴി ഗാന്ധി റോഡ് ജങ്ഷനിൽ ആളുകളെ ഇറക്കി ഭട്ട് റോഡ് പുതിയാപ്പ (നോർത്ത് ബീച്ച്) ഭാഗത്ത് പാർക്ക് ചെയ്യണം.  

​പേരാമ്പ്ര, കുറ്റ്യാടി, ബാലുശ്ശേരി ഭാഗം: എരഞ്ഞിപ്പാലം-നടക്കാവ് വഴി ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഗാന്ധി റോഡ് ജങ്ഷൻ വഴി വെള്ളയിൽ ഹാർബറിൽ ആളുകളെ ഇറക്കി സരോവരത്തെ ട്രേഡ് സെന്ററിന് സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.  

​രാമനാട്ടുകര, ഫറോക്ക്, മീഞ്ചന്ത ഭാഗം: പുഷ്പ റോഡ് ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഫ്രാൻസിസ് റോഡ് മേൽപാലം വഴി സീ ക്യൂൻ ഹോട്ടൽ ജങ്ഷനിൽ ആളുകളെ ഇറക്കി പാർക്ക് ചെയ്യണം.  

​സിറ്റി ഭാഗം: എരഞ്ഞിപ്പാലം-നടക്കാവ് വഴി ക്രിസ്ത്യൻ കോളേജ് ഈസ്റ്റ് ജങ്ഷനിൽ ആളുകളെ ഇറക്കി സരോവരം ജങ്ഷനിലുള്ള പീവീസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.  

​വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ സമയനഷ്ടം ഒഴിവാക്കാൻ ഗതാഗത നിയന്ത്രണങ്ങൾ മുൻകൂട്ടി കണ്ട് യാത്രകൾ ക്രമീകരിക്കണമെന്ന് പോലീസ് അറിയിച്ചു.  

​പോലീസ് ഹെൽപ്പ് ലൈൻ നമ്പറുകൾ: 0495 2721017, 9497975656.  

Post a Comment

Whatsapp Button works on Mobile Device only