Sunday, August 16, 2026

കോക്കല്ലൂർ വിദ്യാലയത്തിൽ സ്കൗട്ട് ട്രൂപ്പിൻ്റെ സ്വാതന്ത്ര്യനിറവ്



ബാലുശ്ശേരി :സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ ഹയർ സെക്കൻ്ററി വിഭാഗത്തിലെ 13th താമരശ്ശേരി എച്ച്.എസ്.എസ് സ്കൗട്ട് ട്രൂപ്പ് "സ്വാതന്ത്ര്യനിറവ്" എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു. സ്കൗട്ടുകൾ ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി ദേശീയപതാക മാതൃകകൾ കൈകളിൽ വരച്ച് ദൃശ്യരൂപത്തിലൂടെ പതാകവന്ദനം നടത്തി. പ്ലസ് ടു സ്‌കൗട്ടുകൾ സ്കൗട്ട് യൂണിഫോമിലും പ്ലസ് വൺ സ്കൗട്ടുകൾ സ്‌കൂൾ യൂണിഫോമിലും അണിനിരന്നു. 

സ്വാതന്ത്ര്യനിറവ് പരിപാടിക്ക് സ്കൗട്ട് മാസ്റ്റർ മുഹമ്മദ് സി അച്ചിയത്തും സ്കൗട്ട് ട്രൂപ്പ് ലീഡർ സഹജ് വിനോദും നേതൃത്വം നൽകി.

Post a Comment

Whatsapp Button works on Mobile Device only