Sunday, August 16, 2026

വനിത വയോജന പുസ്തക വിതരണോദ്ഘാടനവും, ഫോട്ടോ അനാച്ഛാദനം നടത്തി



ബാലുശ്ശേരി : ലൈബ്രറി കൗൺസിൽ ആവിഷക്കരിച്ച പദ്ധതി കോക്കല്ലൂർ ടാഗോർ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്കും വനിതകൾക്കും വയോജനങ്ങൾക്കും വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു നൽകുന്നതിന്റെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട് എൻ ആലി നിർവ്വഹിച്ചു.മഹാത്മാഗാന്ധിയുടെയും 

രവീന്ദ്ര നാഥ ടാഗോറിന്റെയും, എം ടി വാസുദേവന് നായരുടെയും,ഇ എം എസ് നമ്പൂതിരിപ്പാടിന്റെയും ഫോട്ടോ അനാച്ഛാദനവും നടത്തി.പരീത് കോക്കല്ലൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ 

പി എം രതീഷ് അധ്യക്ഷത വഹിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം കെ പ്രകാശ് വർമ്മ മുഖ്യാതിഥിയായിരുന്നു .നോവലിസ്റ്റ് ബാലു പുതുപ്പാടി, പുതിയോട്ടിൽ ഭാസ്ക്കരൻ, പറക്കോട്ട് രാഘവൻ എന്നിവർ ആശംസകൾ അറിയിച്ചു.സൂര്യ പി നായർ നന്ദി രേഖപ്പെടുത്തി.




Post a Comment

Whatsapp Button works on Mobile Device only