Monday, August 17, 2026

ഉള്ളിയേരിയിൽ 'അമ്മ വീട്' പ്രവർത്തനം ആരംഭിച്ചു; ബാലുശ്ശേരി എം.എൽ.എ വി. ടി. സൂരജ് ഉദ്ഘാടനം ചെയ്തു

 


​ഉള്ളിയേരി: ഹീര വേൾഡ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഉള്ളിയേരി ആനവാതിലിൽ തയാറാക്കിയ 'അമ്മ വീട്' ബാലുശ്ശേരി എം.എൽ.എ വി. ടി. സൂരജ് ഉദ്ഘാടനം ചെയ്തു. സ്വന്തം വീടുകളിൽ എല്ലാ അച്ഛനമ്മമാരും സുരക്ഷിതരായിരിക്കേണ്ടത് ഏറെ പ്രധാനമാണെന്ന് എം.എൽ.എ പറഞ്ഞു. എങ്കിലും പുതിയ കാലത്തിന്റെ ആവശ്യമായി മാറുന്ന ഇത്തരം സംവിധാനങ്ങൾ ഉയർന്നു വരുമ്പോൾ അതിന് ആവശ്യമായ എല്ലാ പിന്തുണയും എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. നാസർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ യു. കെ. ചന്ദ്രൻ, ഡോ. പി. പി. പ്രമോദ്കുമാർ, പവിത്രൻ തില്ലങ്കേരി, വത്സല കൊടിയാറമ്പത്ത്, ഷാജു ചെറുക്കാവിൽ, കെ. എം. രാജീവൻ, ഫൗണ്ടേഷൻ ഡയറക്ടർ മോഹനൻ ടി. സി. തുടങ്ങി സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.

​ചടങ്ങിൽ ചന്ദ്രൻ മന്നോത്ത് സ്വാഗതവും ശ്രുതി പാമ്പുങ്ങൽ നന്ദിയും രേഖപ്പെടുത്തി.

Post a Comment

Whatsapp Button works on Mobile Device only