പുതിയ വായ്പയോടെ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് 14,400 കോടി രൂപയായി ഉയരും. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 23,000 കോടി രൂപ കടമെടുക്കുന്നതിനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുള്ളത്.
2,200 കോടി രൂപയുടെ കടപ്പത്ര ലേലം ചൊവ്വാഴ്ച നടത്താനാണ് തീരുമാനം. ഓണത്തിന് മുന്നോടിയായി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനാണ് പ്രധാനമായും തുക വിനിയോഗിക്കുക.
സർക്കാർ ജീവനക്കാർക്ക് ഇത്തവണ 4,500 രൂപയാണ് ഓണം ബോണസായി ലഭിക്കുക. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3,000 രൂപ ഉത്സവബത്തയായി നൽകും. ഓണം അഡ്വാൻസായി പരമാവധി 20,000 രൂപയും ലഭിക്കും. മുൻവർഷത്തെ മാതൃകയിൽ തിരിച്ചുപിടിക്കുന്ന അഡ്വാൻസായാണ് തുക നൽകുന്നത്.

Post a Comment