ബാലുശ്ശേരി : ദേശിയ തലത്തിൽ ശ്രദ്ധ നേടിയ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാദമി പെരിന്തൽമണ്ണയുടെ ക്രിയ ജൂനിയർ ഐഎഎസ് കോച്ചിംഗ് സെന്റർ പൂനൂരിലും തുടങ്ങുന്നു. പൂനൂർ കേന്ദ്രമായി പ്രവർത്തനമാരഭിച്ച വിദ്യാഭ്യാസ
സംരഭമായ ഐസർ അക്കാദമിയുടെ കീഴിലാണ് 6, 7, 8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ കോച്ചിംഗ് ആരംഭിക്കുന്നത്.
മത്സര പരീക്ഷകൾക്ക് വിദ്യാർഥികളെ തയ്യാറാക്കുകയും അവരുടെ വ്യക്തിത്വ വികസനം ലക്ഷ്യമിടുകയും ചെയ്യുന്ന ഈ പദ്ധതി നജീബ് കാന്തപുരം എം എൽ എ യുടെ നേതൃത്വത്തിലുള്ള ക്രിയ പദ്ധതിയുടെ കീഴിൽ നാല് വർഷമായി വിജയകരമായി നടന്നുവരികയാണ്.
ഐസർ അക്കാദമിയുടെ പോസ്റ്റർ പ്രകാശനം ബാലുശ്ശേരി കാർഷികയിൽ വി. ടി. സൂരജ് എം.എൽ.എ. നിർവഹിച്ചു. എൻ. എം.ഫസൽ വാരിസ്, സി.കെ.എ ഷമീർ ബാവ, ടി എം താലിസ്, സി.എം സലാം മാസ്റ്റർ, നൗഫൽ കുഞ്ഞോത്ത്, വഹാബ് വട്ടോളി, മുഹമ്മദ് മാസ്റ്റർ നൊച്ചാട്, പി. എച്ച്.ഷമീർ, ഷാനവാസ് പൂനൂർ, നൗഫൽ പനങ്ങാട്, അസീം അലി അഹ്മദ് എന്നിവർ സംബന്ധിച്ചു.
സെപ്റ്റംബർ ആദ്യവാരം പൂനൂരിൽ ക്ലാസുകൾ ആരംഭിക്കും. വിശദവിവരങ്ങൾക്ക്: 8861646783.

Post a Comment