Tuesday, August 18, 2026

കൊയിലാണ്ടിയിൽ സ്വകാര്യ ക്ലിനിക് ഉടമ വൈദ്യുതി ആഘാതമേറ്റ് മരിച്ചു

 


കൊയിലാണ്ടി: മാരാമുറ്റം റോഡിൽ എൽ.ഐ.സി ഓഫീസിന് മുന്നിലുള്ള ലോയൽ ഹെൽത്ത് കെയർ ഉടമ പെരുവട്ടൂർ താവോളി താഴെ സുജയനിവാസ് സുനിൽകുമാർ (50) വൈദ്യുതി ആഘാതമേറ്റ് മരിച്ചു.ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. ലാബിനകത്തെ കമ്പ്യൂട്ടറിന്റെ യു.പി.എസിൽ നിന്നാണ് വൈദ്യുതാഘാതമേറ്റതെന്നാണ് പ്രാഥമിക വിവരം. ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മൃതദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

അച്ഛൻ: രാമൻ നായർ

അമ്മ: ലീല

ഭാര്യ: സബിനി

മകൻ: വേദുർവരദ

സഹോദരൻ: ജയകൃഷ്ണൻ

Post a Comment

Whatsapp Button works on Mobile Device only