Tuesday, August 18, 2026

പത്താമത് മലയാള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഉള്യേരിക്കാരൻ യുവ കവി ഷിജു കെ. പറങ്ങോടന് മികച്ച കവിതയ്ക്കുള്ള അംഗീകാരം


​കൊച്ചി: പത്താമത് മലയാള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 'ഇതുമെൻ്റെ നഷ്ടവസന്തത്തിന്' എന്ന കവിതയിലൂടെ ഉള്യേരിക്കാരൻ യുവ കവി ഷിജു കെ. പറങ്ങോടൻ മികച്ച കവിതയ്ക്കുള്ള പ്രത്യേക പുരസ്കാരത്തിന് അർഹനായി. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖർക്ക് പുരസ്കാരങ്ങൾ നൽകി ആദരിക്കും.

​കലാമണ്ഡലം ഗോപി ആശാൻ (കഥകളി), വൈശാഖൻ (സാഹിത്യം), ജഗതി ശ്രീകുമാർ (ചലച്ചിത്രം), കെ.ആർ. വിജയ (ചലച്ചിത്രം), തങ്കമണി ഭരത്കുമാർ ടീച്ചർ (തിരുവാതിരക്കളി), സതീഷ് സംഘമിത്ര (നാടകം) എന്നിവർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം.

​മറ്റ് പ്രധാന പുരസ്കാരങ്ങൾ:

​മികച്ച ചലച്ചിത്രം: പെണ്ണും പൊറോട്ടും (സന്തോഷ് കുരുവിള, രാജേഷ് മാധവൻ)

​മികച്ച സംവിധായകൻ: ചിദംബരം (ചിത്രം: ബാലൻ ദി ബോയ്)

​മികച്ച നടൻ: ഇന്ദ്രൻസ് (ചിത്രം: ചിന്ന ചിന്ന ആസൈ)

​മികച്ച നടി: ഫർസാന പാലത്തിങ്കൽ (ചിത്രം: ബാലൻ ദി ബോയ്)

​മികച്ച സഹനടൻ: സായികുമാർ (ചിത്രം: തുടക്കം)

​മികച്ച സഹനടി: ബിയാന മോമിൻ (ചിത്രം: എക്കോ)

​മികച്ച പുതുമുഖ നടൻ: ആഷിർ (ചിത്രം: വാഴാ 2)

​മികച്ച പുതുമുഖ നടി: വിസ്മയ മോഹൻലാൽ (ചിത്രം: തുടക്കം)

​മികച്ച നവാഗത സംവിധായകൻ: ജിതിൻ കെ. ജോൺ (ചിത്രം: കളങ്കാവൽ)

​മികച്ച നവാഗത സംവിധായിക: വർഷ വാസുദേവ് (ചിത്രം: ചിന്ന ചിന്ന ആസൈ)

​മികച്ച ജനപ്രിയ നടൻ: സാഗർ സൂര്യ (ചിത്രം: പ്രകമ്പനം)

​മികച്ച ബാലനടൻ: മാസ്റ്റർ ആദിശേഷൻ കെ.ആർ. (ചിത്രം: ബാലൻ ദി ബോയ്)

​മികച്ച നാടക നടൻ: പ്രമോദ് വെളിയനാട് (നാടകം: മാടൻ മോക്ഷം)

​സാഹിത്യ വിഭാഗം പുരസ്കാരങ്ങൾ:

​മികച്ച കവിതാ സമാഹാരം: ഡോ. ഇമൽഡ ജോസഫ് (ആത്മാവിന്റെ പ്രണയം)

​മികച്ച നോവൽ: പി. വി. ഷാജി കുമാർ (മരണ വംശം - മാതൃഭൂമി ബുക്സ്), നീതാ സുഭാഷ് (പ്രണയത്തിന്റെ റെഡ് വൈൻ)

​മികച്ച ബാലസാഹിത്യ നോവൽ: പ്രശാന്ത് വിസ്മയ (ഉവ്വാവു കുട്ടിയും അപ്പൂപ്പൻ താടിയും)

​മികച്ച ഓർമ്മക്കുറിപ്പുകൾ: ശ്രീകല സുഖാദിയ

​കൂടാതെ വിജേഷ് പാണത്തൂർ (സംവിധായകൻ - പ്രകമ്പനം), വിനോദ് സാഗർ (നടൻ - ഉയർ), ആഷിഷ് ജോ ആന്റണി (നടൻ - തുടക്കം), അനസ് സൈനുദ്ദീൻ (നടൻ - കരിമ്പടം), ദിയ (നടി - കൂടോത്രം), ശ്രീധന്യ വിശ്വനാഥ് (നടി - ബട്ടർഫ്ലൈ ഗേൾ 85) എന്നിവർക്ക് പ്രത്യേക പുരസ്കാരങ്ങളും ലഭിച്ചു.

​ഓണത്തിനു ശേഷം നടക്കുന്ന പ്രത്യേക ചടങ്ങിൽ പുരസ്കാരങ്ങൾ സമർപ്പിക്കുമെന്ന് മലയാള പുരസ്കാര സമിതി അധ്യക്ഷൻ ശ്രീ. ജി.കെ. പിള്ള തെക്കേടത്തും സ്ഥാപക ജനറൽ സെക്രട്ടറി ശ്രീ. ഇസ്മായിൽ കൊട്ടാരപ്പാട്ടും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Post a Comment

Whatsapp Button works on Mobile Device only