ബാലുശ്ശേരി: ബാലുശ്ശേരി എ.യു.പി. സ്കൂളിൽ 80-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ നിജിൽ കെ എം ദേശീയപതാക ഉയർത്തി. ഇന്ത്യൻ ആർമിയിൽ നിന്നും Rtd ആയ സുബേദാർ ഷംസുദ്ദീൻ മുഖ്യ അതിഥിയായിരുന്നു. Rtd HM ആശ ടീച്ചർ, സബീഷ് മാസ്റ്റർ (സ്റ്റാഫ് സെക്രട്ടറി ) അജിത്ത് മാസ്റ്റർ, ജബലത്ത് മാസ്റ്റർ പിടിഎ അംഗങ്ങളായ പ്രകാശൻ വി , ലതിക കെ കെ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.
സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗവും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഓർമിപ്പിക്കുന്ന വിവിധ പരിപാടികൾ അരങ്ങേറി. വിദ്യാർഥികളുടെ ദേശഭക്തിഗാനങ്ങളും പ്രസംഗങ്ങളും പരിപാടികൾക്ക് മാറ്റുകൂട്ടി.ആഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പായസവിതരണം നടത്തി. മധുരം പങ്കുവെച്ചുകൊണ്ടാണ് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചത്.

Post a Comment