Friday, August 14, 2026

ഡിവൈഎഫ്ഐ സമരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഏർപ്പെടുത്തിയ ഫീസ് പിൻവലിച്ചു


     

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബിൽ അന്യായമായ ഫീസ് ഏർപ്പെടുത്തിയ സംഭവത്തിൽ പരിഹാരം. സാധാരണക്കാർക്ക് തിരിച്ചടിയായി കൊണ്ട് ഏർപ്പെടുത്തിയ ഫീസ് ആശുപത്രി അധികൃതർ പിൻവലിച്ചു.


ഡിവൈഎഫ്ഐ സമരത്തിന് പിന്നാലെയാണ് നടപടി. നിരക്ക് ഏർപ്പെടുത്തിയത് ജില്ലയിലെ എംഎൽഎയായ തന്നെ അറിയിക്കാതെ ആണെന്ന് പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആരോഗ്യ മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാരിൻ്റെ നീക്കമാണ് ഇതോടെ പൊളിഞ്ഞതെന്ന് പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.


കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സൗജന്യമായിരുന്ന പരിശോധനകൾക്ക്, യുഡിഎഫ് സർക്കാർ ഫീസ് ഏർപ്പെടുത്തിയത്. കാൻസർ പരിശോധനകൾക്ക് അടക്കം ഫീസ് കുത്തനെ വർധിപ്പിച്ചത് പാവപ്പെട്ടവർക്ക് ഇരുട്ടടിയാകുമായിരുന്നു ഈ നടപടിക്കാണ് ഡിവൈഎഫ്ഐ സമരം തടയിട്ടത്.


Post a Comment

Whatsapp Button works on Mobile Device only