2021 മുതൽ നിർത്തലാക്കിയ ക്ഷാമബത്ത പുനസ്ഥാപിക്കണമെന്നും കാലാവധിയായ പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കണമെന്നും കോഴിക്കോട് സരോജ് ഭവനിൽ ചേർന്ന കേരളാ കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കോഴിക്കോട് താലൂക്ക് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് കോർപ്പറേഷൻ വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ വി പി മനോജ് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് വി പി ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായി.
താലൂക്ക് സെക്രട്ടറി പി രഘുനാഥൻ റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഗോപാലകൃഷ്ണൻ സംഘടനാ റിപ്പോർട്ടും ട്രഷറർ കെ സജിത്കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വിജയൻ വളപ്പിൽ സി മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം സഹകരണ ബാങ്കുകളെ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്ന പ്രമേയം അംഗീകരിച്ചു പി ജയപ്രകാശൻ സ്വാഗതവും എം സുമതി നന്ദിയും പറഞ്ഞു.

Post a Comment