Saturday, August 8, 2026

കോഴിക്കോട് നഗര ഹൃദയത്തിലെ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ പിടികൂടി


കോഴിക്കോട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രഹ്ളാദന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്  കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് എക്സൈസ് സംഘം വലിയങ്ങാടിക്ക് സമീപം വലിയപറമ്പിൽ പരിശോധനക്ക് എത്തിയത്.പരിശോധനക്കിടയിൽ ഏകദേശം മൂന്നുമാസത്തോളം മൂപ്പ് വരുന്ന നാല് കഞ്ചാവ് ചെടികൾ കണ്ടെത്തി.കസ്റ്റഡിയിലെടുത്ത കഞ്ചാവ് ചെടികൾ പിഴുതെടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി കോഴിക്കോട് കസബ എക്സൈസ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.

എൻഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്ത് കഞ്ചാവ്  ചെടികൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.പരിശോധനക്ക് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മനോജ്,പ്രിവന്റീവ് ഓഫീസർമാരായ ഷിബിൻ,എം റെജി,സിവിൽ എക്സൈസ് ഓഫീസർമാരായ അശ്വിൻ, ഹിതിൻദാസ്എന്നിവർ നേതൃത്വം നൽകി.

Post a Comment

Whatsapp Button works on Mobile Device only