Monday, August 10, 2026

ടി.ജി. മോഹൻദാസിന് ഉപാധികളോടെ ജാമ്യം




സിജെപി ആഹ്വാനം ചെയ്ത ജന്തർമന്തർ വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ ആർഎസ്എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിന് ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും കോടതി നിർദേശമുണ്ട്.

അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ടി.ജി. മോഹൻദാസ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Post a Comment

Whatsapp Button works on Mobile Device only