Wednesday, August 5, 2026

നടന്നുപോകുമ്പോൾ കാൽവഴുതി തലയടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു.

 


കോഴിക്കോട് മൂഴിക്കൽ വിരുപ്പിൽ പൊനോത്തിൽ രജിത് കുമാർ (56)ആണ് മരിച്ചത്.കഴിഞ്ഞ രണ്ടാം തീയതി രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്.വെള്ളം നിറഞ്ഞ റോഡിലൂടെ നടന്നുപോകുമ്പോൾ കാൽവഴി വീഴുകയായിരുന്നു.തലക്ക് സാരമായി പരിക്കേറ്റ രജിത് കുമാറിനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിച്ചു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Post a Comment

Whatsapp Button works on Mobile Device only