കൺസ്യൂമർഫെഡും ഉണ്ണികുളം സർവ്വീസ് സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം സഹകരണ വിപണി-2026 പ്രവർത്തനം ആരംഭിച്ചു. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനും മിതമായ നിരക്കിൽ ഗുണനിലവാരമുള്ള അവശ്യസാധനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് വിപണി ഒരുക്കിയിരിക്കുന്നത്.
നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ പ്രത്യേക കിറ്റായാണ് പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നത്. ആഗസ്റ്റ് 18-ലെ കണക്കുപ്രകാരം 1,410 രൂപയാണ് കിറ്റിന്റെ വില.
ഓണം കിറ്റിൽ ഉൾപ്പെട്ടിട്ടുള്ള സാധനങ്ങൾ:
🚨അരി: 10 കിലോ
🚨പച്ചരി: 2 കിലോ
🚨പഞ്ചസാര: 1 കിലോ
🚨വെളിച്ചെണ്ണ: 500 ഗ്രാം
🚨മല്ലി: 500 ഗ്രാം
🚨പുളി: 250 ഗ്രാം
🚨റിപ്പിൾ ചായപ്പൊടി: 250 ഗ്രാം
🚨ഉഴുന്ന്: 1 കിലോ
🚨പരിപ്പ്: 1 കിലോ
🚨കടല: 1 കിലോ
🚨ചെറുപയർ: 1 കിലോ
🚨വൻപയർ: 1 കിലോ
🚨മുളക്: 1 കിലോ
🚨പൊടി ഉപ്പ്: 1 പാക്കറ്റ്
🚨മിൽമ പാലട മിക്സ്: 1 പാക്കറ്റ്
🚨ചിക്കൻ മസാല: 1 പാക്കറ്റ്
🚨ദാഹശമനി: 1 പാക്കറ്റ്
ഈ ഓണം വിപണിയുടെ സേവനങ്ങൾ മുഴുവൻ ജനങ്ങളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് ഭരണസമിതിയും ഭാരവാഹികളും അഭ്യർത്ഥിച്ചു.

Post a Comment