ബാലുശ്ശേരി :ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മുൻ മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായിരുന്ന പി എൻ അശോകനെ തിരഞ്ഞെടുത്തു.വർഷങ്ങളായി തുരുത്യാട്ട് വാഴ, കപ്പ, പച്ചക്കറി കൃഷി ചെയ്തുവരുന്നു. നിരവധി തവണ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം സംഭവിച്ചിട്ടും കൃഷിയെ ചേർത്തു പിടിക്കുന്നതിൽ ഒരു മടിയും കാണിച്ചിരുന്നില്ല. വളരെ വൈകിയാണെങ്കിലും അർഹതക്കുള്ള അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്.

Post a Comment