Thursday, August 13, 2026

കോഴിക്കോട് പോലീസ് കാന്റീനിലെ കൗണ്ടറിനു മുകളിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ



കോഴിക്കോട്:പോലീസ് കാൻറീനിൽ കയറി മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി.പത്തനംതിട്ട സ്വദേശിയായ ഹാരിസ് (46)ആണ് പിടിയിലായത്.

കോഴിക്കോട് പോലീസ് ആസ്ഥാനത്തിനോട് ചേർന്നുള്ള കാന്റീനിലെ കൗണ്ടറിന് മുകളിൽ വെച്ച മൊബൈൽ ഫോൺ ഇന്നലെ ഉച്ചയോടെയാണ്  നഷ്ടപ്പെട്ടത്.കാൻറീനിലെ കാഷ്യറുടെ മൊബൈൽ ഫോൺ ആണ് ഇയാൾ തഞ്ചത്തിൽ മോഷ്ടിച്ച് കൊണ്ടുപോയത്.

ഉച്ചഭക്ഷണം കഴിക്കുന്നതിനു വേണ്ടി പോലീസുകാർ ഉൾപ്പെടെ ധാരാളം പേർ എത്തുന്ന തിരക്കുള്ള സമയം നോക്കിയാണ് ഇയാൾ ക്യാന്റീനിൽ എത്തിയത്. ഭക്ഷണം കഴിച്ചശേഷം ക്യാഷ് കൗണ്ടറിന് സമീപത്ത് എത്തി കീശയിൽ നിന്നും മാസ്ക് എടുത്ത് ധരിച്ചായിരുന്നു പണം നൽകിയത്.പണം നൽകി ബാക്കി തുക വാങ്ങിയശേഷം ക്യാഷ് കൗണ്ടറിന് മുകളിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ മെല്ലെ കൈക്കലാക്കി.അതിനുശേഷം പെട്ടെന്ന് തന്നെ സ്ഥലം വിട്ടു.മൊബൈൽമോഷ്ടിക്കുന്ന രംഗം ഒന്നും  കൗണ്ടറിലുള്ള ജീവനക്കാരൻ കണ്ടിരുന്നില്ല.

എന്നാൽ മുകളിലുള്ള സിസിടിവിയിൽ ഈ ദൃശ്യങ്ങളെല്ലാം നല്ല വ്യക്തമായി പതിഞ്ഞിരുന്നു.തിരക്ക് കുറഞ്ഞ സമയത്താണ് ജീവനക്കാരൻ മൊബൈൽ ഫോൺ നഷ്ടപ്പെട്ട വിവരം അറിയുന്നത്.ഉടൻ തന്നെ കോഴിക്കോട് കസബ പോലീസിൽ പരാതിപ്പെട്ടു.പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

കൂടാതെകോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്തി.അങ്ങനെയാണ് മൊബൈൽ മോഷ്ടിച്ച ഹാരിസ് പിടിയിൽ ആവുന്നത്.നേരത്തെയും ഇതിനു സമാനമായ വിധത്തിൽ മോഷണം നടത്തിയതിന് കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.

Post a Comment

Whatsapp Button works on Mobile Device only