പേരാമ്പ്ര മത്സ്യ മാർക്കറ്റിന് സമീപത്തെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് മുൻവശത്ത് ലോറി ഫുട്പാത്തിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറി കൈവരികൾ തകർന്നു. വേസ്റ്റ് ശേഖരിക്കുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
നിരവധി ആളുകൾ സഞ്ചരിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. സമീപത്ത് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതും പതിവാണ്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വലിയ ദുരന്തം ഒഴിവായത് ആശ്വാസമായി.
ഇതിന് മുൻപ് പ്രകാശ് ജ്വല്ലറിക്ക് മുൻവശത്തും വാഹനം ഇടിച്ച് കൈവരി തകർന്നിരുന്നു. എന്നാൽ ഏറെ നാളായിട്ടും തകർന്ന കൈവരി അധികൃതർ പുനഃസ്ഥാപിച്ചിട്ടില്ലെന്നാണ് പരാതി.
തകർന്ന കൈവരികൾ അടിയന്തരമായി പുനഃസ്ഥാപിക്കുകയും അപകടസാധ്യതയുള്ള പ്രദേശത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment