ദേശീയപാത 66 ൽ ഇരിങ്ങല്ലൂർ ഭാഗത്തെ സർവ്വീസ് റോഡ് നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു. ഹൈലൈറ്റ് ഫ്ലാറ്റിന് സമീപമുള്ള ഭാഗം സർവ്വീസ് റോഡ് നിർമ്മാണത്തിനായി മണ്ണ് നീക്കിത്തുടങ്ങി. ഏറെ ഉയരമുള്ള ഈ ഭാഗത്ത് മണ്ണിടിഞ്ഞതിനെ തുടർന്ന് വർഷങ്ങളായി നിർമ്മാണ പ്രവർത്തികളെല്ലാം നിർത്തിവച്ചിരിക്കുകയായിരുന്നു.
മെട്രോ ആശുപത്രി മുതൽ ഹൈലൈറ്റ് മാൾ വരെയുള്ള സർവീസ് റോഡ് പൂർത്തിയാകുന്നതോടെ പാലാഴി ഭാഗത്തു നിന്നും ഇരിങ്ങല്ലൂർ ഭാഗത്തേക്കും യാത്ര സാധ്യമാകും. നിലവിൽ കൂടത്തും പാറയിലെ അടിപ്പാത വഴി ചുറ്റിത്തിരിഞ്ഞാണ് മിനി ബസ്സുകൾ അടക്കമുള്ള വാഹനങ്ങൾ ഇരിങ്ങല്ലൂർ റോഡിലേക്ക് എത്തിച്ചേരുന്നത്.

Post a Comment