കോടഞ്ചേരിയിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.കാർ ഓടുന്നതിനിടയിൽ പെട്ടെന്ന് ബോണറ്റിന് ഉള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവറും മറ്റ് യാത്രക്കാരും കാർ നിർത്തി പുറത്തിറങ്ങി.അപ്പോഴേക്കും കാറിൻ്റെ മുൻവശത്ത് നിന്നും തീ ആളിപ്പടർന്നു.തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പരിസരത്തുണ്ടായിരുന്ന നാട്ടുകാരുടെ നേതൃത്വത്തിൽ വെള്ളമൊഴിച്ച് തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചു.പിന്നീട് തൊട്ടടുത്ത ബാങ്കിലെജീവനക്കാരൻ ജിതിൻ ഫയർ എക്സ്റ്റിഗ്യുഷർ എത്തിച്ച് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചു.
കാറിൽ തീ പിടിച്ച ഉടൻതന്നെ മുക്കം ഫയർ യൂണിറ്റിലും വിവരമറിയിച്ചിരുന്നു.ഫയർ യൂണിറ്റും സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു.
ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണം എന്നാണു പ്രാഥമിക സൂചന.
തീ പിടിച്ച കാറിൽ യാത്ര ചെയ്തിരുന്നത് നിലമ്പൂർ സ്വദേശികളാണ് ഇവരെല്ലാം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാർ ഭാഗികമായി കാത്തി നശിച്ചു.

Post a Comment