Friday, August 28, 2026

പയ്യോളിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്ക്

 


പയ്യോളി: ദേശീയപാതയിൽ അയനിക്കാട് വെച്ച് ബസുകൾ കൂട്ടിയിടിച്ച് അപകടം. 20 പേർക്ക് പരിക്കേറ്റു. വൈകീട്ട് 5.30ഓടെയാണ് അപകടം.

വടകര–കൊയിലാണ്ടി റൂട്ടിൽ സർവീസ് നടത്തുന്ന വിനായക ബസിന് പിറകിൽ കണ്ണൂർ–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കാവാലം ബസ് ഇടിക്കുകയായിരുന്നു. രണ്ട് ബസുകളും കൊയിലാണ്ടി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം.

പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ നാല് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റവർ: അനില (43), ശ്രീനിധി (22), അക്ഷയ (20), സുബില (49), ബന്ദു (48), അനഘ (19), മുരളീധരൻ (42), സ്നേഹ (23), ശ്രീഹരി (22), ഹാരിസ് (45), ഖദീജ (55), അനിൽകുമാർ (53), അഖിൽവേദ് (35), ശോഭന (63), സുബീഷ് (42), റൈഷി (39), ഷിനി (39), പ്രസന്ന (55), ശ്രീജ (52), മീനാക്ഷി (75).

അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

Whatsapp Button works on Mobile Device only