Thursday, July 23, 2026

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതൽ വിതരണം ചെയ്യും



ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വെള്ളിയാഴ്ച മുതൽ വിതരണം ചെയ്യും. പെന്‍ഷൻ വിതരണത്തിനായി1,095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 51,11,908 പേരാണ് സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്.


ദേശീയ സമൂഹ സഹായ പദ്ധതി പ്രകാരം 8,46, 456 പേര്‍ക്കും പെന്‍ഷനുണ്ട്. ഓഗസ്റ്റ് മൂന്നിനകം പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് സർക്കാർ നീക്കം.


അതേ സമയം, പെന്‍ഷൻ കമ്പനിക്ക് വായ്പയ്ക്കായി മുന്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍ സോര്‍ഷ്യം സഹകരണ വകുപ്പ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.

Post a Comment

Whatsapp Button works on Mobile Device only