Thursday, July 23, 2026

സിജെപി പ്രക്ഷോഭത്തിന് വിസ്മയയുടെ പിന്തുണ ; മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം



ദില്ലിയിൽ നടക്കുന്ന സിജെപി സമരത്തിന് അനുകൂലമായി വിസ്മയ മോഹന്‍ലാല്‍ പോസ്റ്റിട്ടതിന് പിന്നാലെ നടന്‍ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം. 


 വിസ്മയയ്‌ക്കെതിരെ വ്യാപകമായി സൈബര്‍ ആക്രമണം നടക്കുന്നതിന് പിന്നാലെയാണ് അധിക്ഷേപം മോഹന്‍ലാലിലേക്ക് തിരിഞ്ഞിരിക്കുന്നത്. മകളെ വകതിരിവ് പഠിപ്പിക്കാനാണ് ആക്രമികളുടെ ഉപദേശം.


 വിസ്മയയുടെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലരത്തില്‍ 'തുടക്കം' കൊള്ളാം, രാജ്യത്തിനെ ചൊറിഞ്ഞു വേണ്ട എന്നിങ്ങനെയാണ് ഭീഷണി. 


'എമ്പുരാന്‍ രൂപത്തില്‍ ഒരു ഷോക്ക് നിങ്ങള്‍ അന്നു തന്നു, ഇപ്പോള്‍ മകളും ഇറങ്ങിയിരിക്കുന്നു' എന്ന് സിനിമാ വിവാദം ഓര്‍മിപ്പിച്ചും അധിക്ഷേപമുണ്ട്. 'വിസ്മയയുടെ സ്ഥാനം കുപ്പത്തൊട്ടിയില്‍' എന്ന ആക്രോശവുമുണ്ട്.


വിദ്യാർഥികളുടെ ശബ്ദത്തെ ഭരണകൂടം അടിച്ചമർത്തുന്നതിനെ വിസ്മയ നിശിതമായി വിമർശിച്ചിരുന്നത്. പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം ഇത്തരത്തിലുള്ള ക്രൂരമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് വിസ്മയ കുറിച്ചത്.

Post a Comment

Whatsapp Button works on Mobile Device only